ഇടുക്കി, ഇടമലയാര്‍ എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും സംഭരണശേഷിയുള്ള രണ്ട് അണക്കെട്ടുകള്‍ ഒരേസമയം തുറന്നിട്ടും പെരിയാര്‍ നദിയിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ല, ഇരു ഡാമുകളില്‍ നിന്നുള്ള വെള്ളം ആലുവയിലെത്തിയെങ്കിലും പെരിയാര്‍ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇടുക്കിയില്‍ നിന്നുള്ള വെള്ളം അര്‍ധരാത്രിയോടെ ആലുവയില്‍ എത്തിയപ്പോള്‍ ജലനിരപ്പ് ഒരു മീറ്ററോളം മാത്രമാണ് ഉയര്‍ന്നത്. മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണിത്. <br /><br /><br />